ഹസാര്‍ഡിന് റയലിനായി ആദ്യ ഗോള്‍; സ്പാനിഷ് ലീഗില്‍ തലപ്പത്ത്

Update: 2019-10-06 04:28 GMT

മാഡ്രിഡ്: ഈഡന്‍ ഹസാര്‍ഡ് ലീഗില്‍ ആദ്യ ഗോള്‍ നേടിയ മല്‍സരത്തില്‍ റയല്‍മാഡ്രിഡ് ഗ്രനാഡയ്‌ക്കെതിരേ വമ്പന്‍ ജയം കരസ്ഥമാക്കി. സ്പാനിഷ് ലീഗില്‍ ഇന്ന് നടന്ന മല്‍സരത്തിലാണ് റയല്‍ 4-2ന് ഗ്രനാഡയെ തകര്‍ത്ത് ലീഗിലെ ഒന്നാം സ്ഥാനം അരക്കെട്ടുറപ്പിച്ചത്.

ഈ സീസണില്‍ ടീമിലെത്തിയ ബെല്‍ജിയം താരം ഹസാര്‍ഡ് ആദ്യമായി ഫോമിലേക്കുയര്‍ന്ന മല്‍സരമായിരുന്നു. ഒരു ഗോള്‍ നേടിയ ഹസാര്‍ഡ്(45) ഒരു അസിസ്റ്റുമായും തിളങ്ങി. ബെന്‍സിമ(2), മൊഡ്രിക്ക് (61), റൊഡ്രിഗസ് (90) എന്നിവരും റയലിനായി വലകുലിക്കി. ലീഗില്‍ ഗ്രനാഡ രണ്ടാം സ്ഥാനത്താണ്.

മറ്റ് മല്‍സരങ്ങളില്‍ ലെവന്റേ ലെഗനീസിനെയും വലന്‍സിയ ആല്‍വ്‌സിനെയും ഒസാസുന വിയ്യാറലിനെയും 2-1ന് തോല്‍പ്പിച്ചു. അതിനിടെ ബുണ്ടസ ലീഗില്‍ ഇന്ന് വമ്പന്‍ അട്ടിമറി നടന്നു. ചരിത്രത്തില്‍ ആദ്യമായി ബയേണ്‍ മ്യൂണിക്കിനെ അവരുടെ ഹോമില്‍ വച്ച് ഹോഫന്‍ഹെയിം 2-1ന് തോല്‍പ്പിച്ചു. 


Similar News