ഗുണ്‍ഡോങ് സിറ്റി വിട്ടു; ഇനി കളി തുര്‍ക്കിയില്‍; ഗലാത് സറെയുമായി കരാറില്‍

Update: 2025-09-03 08:08 GMT

ഇത്തിഹാദ്: മാഞ്ചസ്റ്റര്‍ സിറ്റി താരം ഇക്കേ ഗുണ്‍ഡോങ് പുതിയ സീസണില്‍ തുര്‍ക്കി ക്ലബ്ബ് ഗലാത് സറെയ്‌ക്കൊപ്പം കളിക്കും.തുര്‍ക്കി ചാംപ്യന്‍മാരായ ഗലാത് സറെയുമായി താരം കരാറിലെത്തി. 2023ല്‍ സിറ്റി വിട്ട ജര്‍മ്മന്‍ താരമായ ഗുണ്‍ഡോങ് ബാഴ്‌സയുമായി കരാറിലെത്തിയിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം താരം വീണ്ടും സിറ്റിയിലെത്തിയിരുന്നു. എന്നാല്‍ സിറ്റിക്കൊപ്പം മികവ് പുലര്‍ത്താന്‍ താരത്തിന് ആയില്ല. തുടര്‍ന്നാണ് ടര്‍ക്കിഷ് ക്ലബ്ബിനൊപ്പം കരാറിലെത്തിയത്. ഗുണ്‍ഡോങ് ജര്‍മ്മന്‍ ദേശീയ ടീമില്‍ നിന്ന് കഴിഞ്ഞ വര്‍ഷം വിരമിച്ചിരുന്നു. ഗലാത് സറെ അടുത്തിടെ വിക്ടര്‍ ഒഷിമെ, ലിയോറെ സാനെ തുടങ്ങിയ വമ്പന്‍മാരെ സൈന്‍ ചെയ്തിരുന്നു. 2016ലാണ് താരം ബോറുസിയാ ഡോട്ട്മുണ്ടില്‍ നിന്ന് സിറ്റിയിലെത്തിയത്. സിറ്റിയ്‌ക്കൊപ്പം ചാംപ്യന്‍സ് ലീഗ് അടക്കം നിരവധി കിരീടങ്ങള്‍ താരം നേടിയിട്ടുണ്ട്. 34 കാരനായ ഗുണ്‍ഡോങ് പുതിയ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഒരു മല്‍സരത്തിലും ഇറങ്ങിയിട്ടില്ല.




Tags: