ലോകകപ്പില്‍ ഇന്ന് കരീബിയന്‍സും പാക് പടയും നേര്‍ക്കുനേര്‍

സന്നാഹ മല്‍സരത്തിലെ വിജയം ഇരുടീമുകള്‍ക്കും വിജയപ്രതീക്ഷ നല്‍കുന്നു. ക്രിക്കറ്റിലെ പുത്തന്‍ താരോദയമായ അഫ്ഗാനിസ്താനെയാണ് പാകിസ്താന്‍ സന്നാഹ മല്‍സരത്തില്‍ തോല്‍പ്പിച്ചത്.

Update: 2019-05-31 05:13 GMT

ഓവല്‍: ലോകകപ്പിലെ രണ്ടാമത്തെ മല്‍സരത്തില്‍ ഇന്ന് വെസ്റ്റ് ഇന്‍ഡീസും പാകിസ്താനും ഏറ്റുമുട്ടും. സന്നാഹ മല്‍സരത്തിലെ വിജയം ഇരുടീമുകള്‍ക്കും വിജയപ്രതീക്ഷ നല്‍കുന്നു. ക്രിക്കറ്റിലെ പുത്തന്‍ താരോദയമായ അഫ്ഗാനിസ്താനെയാണ് പാകിസ്താന്‍ സന്നാഹ മല്‍സരത്തില്‍ തോല്‍പ്പിച്ചത്. വെസ്റ്റ് ഇന്‍ഡീസാവട്ടെ ന്യൂസിലന്റിനെ തോല്‍പ്പിച്ചത് കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നും. ഒരുപിടി കഴിവുള്ള താരങ്ങളാണ് പാക് കരുത്തിനാധാരം. എന്നാല്‍, വിന്‍ഡീസ് ടീമിലെ എല്ലാ താരങ്ങളും മികച്ച ഫോമിലാണ്.

ഏത് കൂറ്റന്‍ സ്‌കോറും പിന്തുടരാനുള്ള പവര്‍ ഹിറ്റിങ് ടീമാണ് വെസ്റ്റ് ഇന്‍ഡീസിന്റേത്. ആസ്‌ത്രേലിയക്കെതിരായ പരമ്പരയടക്കം കഴിഞ്ഞ 10 ഓളം മല്‍സരങ്ങളില്‍ തോറ്റ പാക് പടയ്ക്ക് ഇന്നത്തെ മല്‍സരം കടുത്തതാവും. വിജയം അനിവാര്യമായ മല്‍സരങ്ങളില്‍ ഫോം നഷ്ടപ്പെടുന്നത് വിന്‍ഡീസിനെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പര 2-2ന് നേടിയപ്പോള്‍ ബംഗ്ലാദേശിനെതിരായ പരമ്പര 3-0നാണ് അടിയറവച്ചത്. അതിനിടെ, ഇന്ന് നടക്കുന്ന മല്‍സരത്തിലെ പാക് ടീമില്‍നിന്ന് സീനിയര്‍ താരം ഷുഹൈബ് മാലിക്കിനെ പുറത്താക്കി. ഇന്ത്യന്‍ സമയം മൂന്നുമണിക്ക് ട്രന്റ് ബ്രിഡ്ജിലാണ് മല്‍സരം നടക്കുന്നത്.  

Tags:    

Similar News