മാട്രിക്സ് ചാലഞ്ചുമായി ഇബ്രാഹിമോവിച്ച്; പോഗ്ബെയ്ക്കു വെല്ലുവിളി
മാട്രിക്സ് ചാലഞ്ച് എന്ന് പേരിട്ടിരിക്കുന്ന ഈ ചാലഞ്ചില്‍ കാലില്‍ നിന്ന് പന്ത് നെഞ്ചിലേക്കെടുത്തുള്ള പ്രകടനമാണ്
ലണ്ടന്‍: വിവിധ ആംഗിളുകളില്‍ നിന്ന് വ്യത്യസ്ത തരം ഗോളടിക്കുന്നവരില് മുന്‍പന്തിയിലാണ് സ്വീഡന്റെ സാള്‍ട്ടണ്‍ ഇബ്രാഹിമോവിച്ച്. നിലവില്‍ അമേരിക്കയിലെ ലാ ഗ്യാലക്സിയില്‍ കളിക്കുന്ന ഇബ്രാഹിമോവിച്ച് പുതിയ ചാലഞ്ചുമായി എത്തിയിരിക്കുകയാണ്. മാട്രിക്സ് ചാലഞ്ച് എന്ന് പേരിട്ടിരിക്കുന്ന ഈ ചാലഞ്ചില്‍ കാലില്‍ നിന്ന് പന്ത് നെഞ്ചിലേക്കെടുത്തുള്ള പ്രകടനമാണ്. ഇബ്രാഹിമോവിച്ച് ഇത്തരത്തില്‍ ചെയ്യുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ഹോളിവുഡ് താരം കിനു റീവ്സ് തന്റെ മാട്രിക്സ് എന്ന സിനിമയില്‍ ഇത്തരത്തിലുള്ള പ്രകടനം കാണിക്കുന്നുണ്ട്. ഈ ചാലഞ്ചിനായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം പോള്‍ പോഗ്ബെ, ടെന്നീസ് താരം നൊവാക്ക് ജോക്കോവിച്ച്, ബോക്സിങ് താരം ഖാബിബ്, തന്റെ ഏജന്റായ മിനോ റായിയോള എന്നിവരെയും ഇബ്രാഹിമോവിച്ച് ക്ഷണിച്ചിട്ടുണ്ട്.