ഐ ലീഗ് രണ്ടാം ഡിവിഷന് ശനിയാഴ്ച മഞ്ചേരിയില്‍ കിക്കോഫ്; കേരളത്തിനു വേണ്ടി സാറ്റ് തിരൂര്‍ ബൂട്ടണിയും
മലപ്പുറം: അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഐ ലീഗ് 2 ഡിവിഷന്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ശനിയാഴ്ച മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ തുടക്കം കുറിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്തെ വിവിധ വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ 8 ടീമുകളാണ് പങ്കെടുക്കുന്നത്. കേരളത്തെ പ്രതിനിധികരിച്ച് സാറ്റ് തിരൂരാണ് മത്സര രംഗത്തുള്ളത്. 'ജനുവരി 25ന് തുടങ്ങി ഏപ്രില്‍ 19നാണ് മത്സരം അവസാനിക്കുന്നത്.
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ വൈകീട്ട് 4:00 മണിക്ക് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ സാറ്റ് തിരൂരും ബാംഗ്ലൂര്‍ എഫ്‌സിയും ഏറ്റുമുട്ടും. പ്രഗല്‍ഭരായ കളിക്കാരുമായാണ് സാറ്റ് തിരൂര്‍ മത്സരത്തിന് എത്തുന്നതെന്ന് സാറ്റ് ഭാരവാഹികള്‍ പറഞ്ഞു. രണ്ടാഴ്ചയായി കോഴിക്കോട് സര്‍വ്വകലാശാല സ്റ്റേഡിയത്തില്‍ കോച്ച് ക്ലിയോഫാസ് അലക്‌സിന്റെ നേതൃത്വത്തില്‍ ടീം തീവ്ര പരിശീലനത്തിലാണ്. മത്സരം വൈകിട്ട് 4 മണിക്ക് പി.ഉബൈദുള്ള എം.എല്‍.എ ഉദ്‌ലാടനം ചെയ്യും.
കെ എഫ്.എ വൈസ് പ്രസിഡന്റ് മുഹമ്മദ് സലിം, ഡി എഫ് എ പ്രസിഡന്റ് ജലീല്‍ മയുര എന്നിവര്‍ അതിഥികളാവും. വാര്‍ത്താസമ്മേളനത്തില്‍ സാറ്റ് പ്രസിഡന്റ് വി പി ലത്തീഫ് സെക്രട്ടറി ഷറഫുദ്ധീന്‍ തെയ്യസാട്ടില്‍ വൈസ് പ്രസിഡന്റ് കണ്ടാത്ത് കുഞ്ഞിപ്പ ജോയിന്റ് സെക്രട്ടറി കെ.ടി ഇബ്‌നു വഫ. മിഡിയ കോഡിനേറ്റര്‍ മുജീബ് താനാളൂര്‍ എന്നിവര്‍ സംസാരിച്ചു.