ഐ ലീഗ്; കുതിപ്പ് തുടര്‍ന്ന് ഗോകുലം ഒന്നാം സ്ഥാനത്ത്

സീസണില്‍ പരാജയം അറിയാത്ത ഗോകുലത്തിന്റെ 15ാം മല്‍സരമാണ്.

Update: 2022-04-09 15:36 GMT


കൊല്‍ക്കത്ത: സൂപ്പര്‍ ഫോമിലുള്ള ഗോകുലം കേരള ഐ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്ന് നടന്ന മല്‍സരത്തില്‍ ഇന്ത്യന്‍ ആരോസിനെ എതിരില്ലാത്ത അഞ്ച് ഗോളിന് ഗോകുലം പരാജയപ്പെടുത്തി. അഹമ്മദ് വസീം റാസിഖ്, ഷെരീഫ് മുഹമ്മദ്, ലൂക്കാ മജസെന്‍, ജിഥിന്‍, താഹിര്‍ സമന്‍ എന്നിവരാണ് ഗോകുലത്തിനായി വലകുലിക്കിയവര്‍. ജയത്തോടെ ഗോകുലം ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു. സീസണില്‍ പരാജയം അറിയാത്ത ഗോകുലത്തിന്റെ 15ാം മല്‍സരമാണ്. മുഹമ്മദന്‍ ആണ് രണ്ട് പോയിന്റ് വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്.




Tags:    

Similar News