ഐ ലീഗ്; മൊഹമ്മദന്‍ ഒന്നില്‍; ഗോകുലം കേരള രണ്ടില്‍

മൊഹമ്മദനും ഗോകുലവും തമ്മിലുള്ള മല്‍സരം 25നാണ്.

Update: 2022-03-21 17:49 GMT


കൊല്‍ക്കത്ത: ഐ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ഗോകുലം കേരളയ്ക്ക് ജയം. ഇന്ന് നടന്ന മല്‍സരത്തില്‍ ട്രാവുവിനെ 3-2ന് പരാജയപ്പെടുത്തിയ ഗോകുലം രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. അഞ്ച് മല്‍സരങ്ങളില്‍ നിന്ന് ഗോകുലത്തിന്റെ നാലാം ജയമാണ്. ലൂക്ക ഗോകുലത്തിനായി ഇരട്ട ഗോള്‍ നേടി. ജിതിന്‍ എം എസ് ആണ് ഗോകുലത്തിന്റെ ആദ്യ ഗോള്‍ നേടിയത്. മറ്റൊരു മല്‍സരത്തില്‍ മൊഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് കെന്‍ക്രയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. മൊഹമ്മദന്‍ ലീഗില്‍ ഒന്നാം സ്ഥാനത്താണുള്ളത്. മൊഹമ്മദനും ഗോകുലവും തമ്മിലുള്ള മല്‍സരം 25നാണ്.




Tags: