ഐഎസ്എല്‍; ബെംഗളൂരു എഫ് സിയെ മറികടന്ന് ഹൈദരാബാദ്

ആകാശ് മിശ്രയുടെ അസിസ്റ്റില്‍ നിന്നാണ് ഒഗ്‌ബെച്ചെ ഗോള്‍ നേടിയത്.

Update: 2021-12-08 16:31 GMT


പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ് സിക്കെതിരേ ഹൈദരാബാദ് എഫ് സിക്ക് ജയം.കരുത്തരായ ബെംഗളൂരുവിനെതിരേ ഒരു ഗോളിന്റെ ജയമാണ് ഹൈദരാബാദ് നേടിയത്. ബര്‍ത്തലോമ്യു ഒഗ്‌ബെച്ചെയാണ് ഹൈദരാബാദിന്റെ വിജയഗോള്‍ നേടിയത്. തുടക്കം മുതലെ ആക്രമിച്ചു കളിച്ച ഹൈദരാബാദ് ഏഴാം മിനിറ്റില്‍ തന്നെ ലീഡെടുത്തു.ആകാശ് മിശ്രയുടെ അസിസ്റ്റില്‍ നിന്നാണ് ഒഗ്‌ബെച്ചെ ഗോള്‍ നേടിയത്. ജയത്തോടെ ഹൈദരാബാദ് പോയിന്റ് നിലയില്‍ മൂന്നാമതെത്തി. ബെംഗളൂരു ആവട്ടെ തോല്‍വിയോടെ ഒമ്പതാം സ്ഥാനത്തേക്കും വീണു. സീസണിലെ മൂന്നാം തോല്‍വിയാണ് ബെംഗളൂരു വഴങ്ങിയത്. രണ്ടാം പകുതിയില്‍ ബെംഗളൂരു മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗോള്‍ മാത്രം അന്യം നിന്നു. സുനില്‍ ഛേത്രിയടങ്ങുന്ന വന്‍ താരനിരയുണ്ടായിട്ടും ഹൈദരാബാദിനെതിരേ പിടിച്ചുനില്‍ക്കാന്‍ ബെംഗളൂരുവിന് കഴിഞ്ഞില്ല.




Tags:    

Similar News