ലോകകപ്പ്; കോസ്റ്ററിക്കയെ തരിപ്പണമാക്കി സ്‌പെയിന്‍ തുടങ്ങി

കോസ്റ്ററിക്കന്‍ താരങ്ങള്‍ക്ക് ഒരു നീക്കം പോലും നടത്താനായില്ല.

Update: 2022-11-23 18:57 GMT


ദോഹ:ലോകകപ്പില്‍ ക്ലാസ്സിക്ക് തുടക്കവുമായി സ്‌പെയിന്‍. ഗ്രൂപ്പ് ഇയില്‍ നടന്ന മല്‍സരത്തില്‍ ദുര്‍ഭലരായ കോസ്റ്ററിക്കയെ എതിരില്ലാത്ത ഏഴ് ഗോളിനാണ് സ്‌പെയിന്‍ തകര്‍ത്തത്. 11ാം മിനിറ്റില്‍ തുടങ്ങിയ ഗോള്‍ വേട്ട ഇഞ്ചുറി ടൈം വരെ നീട്ടുനിന്നു. ഡാനി ഒല്‍മോ(11), മാര്‍ക്കോ അസെന്‍സിയോ (21), ഫെറാന്‍ ടോറസ്(31), (54), ഗവി (74), കാര്‍ലോസ് സോളര്‍ (90), ആല്‍വാരോ മൊറാട്ട(ഇഞ്ചുറി ടൈം) എന്നിവരാണ് സ്‌പെയിനിനായി സ്‌കോര്‍ ചെയ്തവര്‍. പൂര്‍ണ്ണമായും സ്‌പെയിനിന്റെ കൈയിലായിരുന്നു കളി. കോസ്റ്ററിക്കന്‍ താരങ്ങള്‍ക്ക് ഒരു നീക്കം പോലും നടത്താനായില്ല.





 



 


 




Tags:    

Similar News