ഗോകുലത്തിന്റെ മാര്‍ക്കസ് കൊല്‍ക്കത്തയിലേക്ക്; ആര്യന്‍ കേരളാ യുനൈറ്റഡില്‍

ഗോകുലത്തിനായി 30 മല്‍സരങ്ങളില്‍ നിന്ന് 25 ഗോളുകള്‍ നേടിയ മാര്‍ക്കസ് ഡ്യൂറന്റ് കപ്പില്‍ മിന്നും പ്രകടനം കാഴ്ചവച്ചിരുന്നു.

Update: 2021-07-05 18:00 GMT


കൊച്ചി: ഗോകുലം കേരളത്തിന്റെ ഗോള്‍ മെഷീനായിരുന്ന ട്രിനിഡാഡ് ടൊബഗോയുടെ ദേശീയ താരം മാര്‍ക്കസ് ജോസഫ് ക്ലബ്ബ് വിടുന്നു. താരം ഐ ലീഗ് ക്ലബ്ബ് മൊഹമ്മദന്‍സിന് വേണ്ടിയാണ് അടുത്ത സീസണില്‍ കളിക്കുക. ഗോകുലത്തിനായി 30 മല്‍സരങ്ങളില്‍ നിന്ന് 25 ഗോളുകള്‍ നേടിയ മാര്‍ക്കസ് ഡ്യൂറന്റ് കപ്പില്‍ മിന്നും പ്രകടനം കാഴ്ചവച്ചിരുന്നു.


ചെന്നൈ സിറ്റി എഫ്‌സിയുടെ ഗുജറാത്ത് ഗോള്‍ കീപ്പര്‍ ആര്യന്‍ നീരജ് ലംബ പുതിയ സീസണില്‍ കേരളാ യുനൈറ്റഡിനായി ഇറങ്ങും. 18 കാരനായ താരം മൂന്ന് വര്‍ഷത്തെ കരാര്‍ ആണ് ഒപ്പുവച്ചത്. അണ്ടര്‍ 15, അണ്ടര്‍ 16 വിഭാഗങ്ങളില്‍ ഇന്ത്യയ്ക്കായി കളിച്ചിരുന്നു.




Tags:    

Similar News