ഗോട്ട് ടൂര്‍ അവസാനിച്ചു; മെസി ഇന്ത്യയില്‍ നിന്ന് മടങ്ങി

Update: 2025-12-16 08:10 GMT

മുംബൈ: ഇതിഹാസ താരം ലയണല്‍ മെസിയുടെ ഇന്ത്യയിലെ 'ഗോട്ട് ടൂര്‍' അവസാനിച്ചു. താരവും ഡി പോളും സുവാരസും അമേരിക്കയിലേക്ക് തിരിച്ചു. നേരത്തെ നിശ്ചയിച്ച ഷെഡ്യൂളില്‍ ചെറിയ മാറ്റമുണ്ടായിരുന്നു. അംബാനി കുടുംബത്തിന്റെ ക്ഷണപ്രകാരം ജാംനഗറിലെ വന്യജീവി രക്ഷാ സംരക്ഷണ കേന്ദ്രമായ വന്താര താരം സന്ദര്‍ശിച്ചു. വന്താരയില്‍ അനന്ത് അംബാനി ആതിഥേയത്വം വഹിച്ച ചടങ്ങോടെയാണ് മെസിയുടെ ടൂര്‍ അവസാനിച്ചത്. നാല് ദിവസത്തെ ടൂര്‍ ആണ് അവസാനിച്ചത്. കൊല്‍ക്കത്ത, ഹൈദരാബാദ്,മുംബൈ, ഡല്‍ഹി എന്നിവടങ്ങളിലായിരുന്നു മെസ്സിയുടെ പര്യടനം. ഡല്‍ഹിയിലെ പരിപാടിയോടെയായിരുന്നു ടൂര്‍ അവസാനിക്കേണ്ടത്. എന്നാല്‍ മുകേഷ് അംബാനിയുടെ അഭ്യര്‍ഥന മാനിച്ച് വീണ്ടും മെസിയും സഹതാരങ്ങളും ജാനനഗറിലെ ചടങ്ങിന് എത്തിയിരുന്നു.



Tags: