ലക്ഷ്യം ലോകകപ്പ്; തിയാഗോ സില്‍വ യൂറോപ്പിലേക്ക്; ഫ്‌ളുമിന്‍സെയുമായുള്ള കരാര്‍ അവസാനിപ്പിച്ചു
സാവോപോളോ: 2026 ലോകകപ്പ് ലക്ഷ്യംമിട്ട് ബ്രസീലിയന്‍ സൂപ്പര്‍ താരം തിയാഗോ സില്‍വ ഫ്‌ളുമിന്‍സെയുമായുള്ള കരാര്‍ റദ്ദാക്കി. 41കാരനായ താരം ബ്രസീലിയന്‍ ക്ലബ്ബ് ഫ്‌ളുമിന്‍സെയുമായുള്ള കരാര്‍ റദ്ദാക്കിയതായി ക്ലബ്ബ് അറിയിച്ചു. തിയാഗോയ്ക്ക് ഒപ്പം ഫ്‌ളുമിന്‍സെ ക്ലബ്ബ് ലോകകപ്പ് സെമിയില്‍ എത്തിയിരുന്നു. കഴിഞ്ഞ നാല് ലോകകപ്പിലും തിയാഗോ ബ്രസീല്‍ ടീമിനൊപ്പം ഉണ്ടായിരുന്നു. ജൂണില്‍ നടക്കുന്ന ലോകകപ്പില്‍ കളിക്കുക എന്ന ലക്ഷ്യത്തിലാണ് താരം യൂറോപ്പിലേക്ക് തിരിച്ചെത്തുന്നത്. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ യൂറോപ്പിലെ ഏതെങ്കിലും ക്ലബ്ബിലേക്ക് തിരിച്ചെത്തുക എന്നതാണ് സില്‍വയുടെ ഉദ്ദേശ്യം.ഫ്‌ളുമിന്‍സെയ്‌ക്കൊപ്പം താരം മിന്നും ഫോമിലായിരുന്നു കഴിഞ്ഞ സീസണില്‍. ഡിസംബറിലാണ് ബ്രസീലിലെ ക്ലബ്ബ് ഫുട്‌ബോള്‍ സീസണ്‍ അവസാനിക്കുക.