യുവന്റസ് ക്യാപ്റ്റന്‍ കിയെല്ലിനി ക്ലബ്ബ് വിടും

താരത്തിനായി നിരവധി അമേരിക്കന്‍ ക്ലബ്ബുകള്‍ രംഗത്തുണ്ട്.

Update: 2022-05-12 08:06 GMT




റോം: ഇറ്റാലിയന്‍ താരം കിയെല്ലിനി യുവന്റസ് വിടും. യുവന്റസ് ക്യാപ്റ്റനായ കിയെല്ലിനി 17 വര്‍ഷത്തെ  കരിയറിനാണ് വിരാമമിടുന്നത്. യുവന്റസിനായി ഒമ്പത് സീരി എ കിരീടം നേടിയിട്ടുണ്ട്. ഈ സീസണില്‍ പരിക്കിനെ തുടര്‍ന്ന് താരത്തിന് ഭൂരിഭാഗം മല്‍സരങ്ങളും നഷ്ടമായിരുന്നു. താരത്തിനായി നിരവധി അമേരിക്കന്‍ ക്ലബ്ബുകള്‍ രംഗത്തുണ്ട്.




Tags:    

Similar News