ലോകകപ്പ് യോഗ്യത; ഫഌക്കിന് കീഴില്‍ ജയത്തോടെ ജര്‍മ്മനി; ഇംഗ്ലണ്ടിന് വന്‍ ജയം

റഹീം സ്റ്റെര്‍ലിങ്, ഹാരി കെയ്ന്‍, ഹാരി മാഗ്വയര്‍, ഡെക്ലാന്‍ റീസ് എന്നിവരാണ് ഇംഗ്ലിഷ് പടയ്ക്കുവേണ്ടി സ്‌കോര്‍ ചെയ്തത്.

Update: 2021-09-03 06:21 GMT


ബെര്‍ലിന്‍: പുതിയ കോച്ച് ഹാന്‍സി ഫഌക്കിന് കീഴില്‍ ജര്‍മ്മനിക്ക് ജയത്തോടെ തുടക്കം. ലീച്ചന്‍സ്‌റ്റെയ്‌നെതിരേ രണ്ട് ഗോളിന്റെ ജയമാണ് ജര്‍മ്മനി നേടിയത്. തിമോ വെര്‍ണര്‍ (49), സാനെ (77) എന്നിവരാണ് ജര്‍മ്മനിക്കായി സ്‌കോര്‍ ചെയ്തത്.


യൂറോ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ട് ഹംഗറിയെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചു. റഹീം സ്റ്റെര്‍ലിങ്, ഹാരി കെയ്ന്‍, ഹാരി മാഗ്വയര്‍, ഡെക്ലാന്‍ റീസ് എന്നിവരാണ് ഇംഗ്ലിഷ് പടയ്ക്കുവേണ്ടി സ്‌കോര്‍ ചെയ്തത്.




Tags:    

Similar News