'ഗവി' ; സ്‌പെയിനിന്റെ വര്‍ത്തമാനവും ഭാവിയും ഇവനാണ്: ലൂയിസ് എന്ററിക്വെ

17വയസ്സും 62 ദിവസവുമാണ് താരത്തിന്റെ പ്രായം.

Update: 2021-10-07 07:25 GMT


മാഡ്രിഡ്: ടീനേജ് സെന്‍സേഷന്‍ പാബ്ലോ ഗവി സ്‌പെയിനിന്റെ വര്‍ത്തമാനവും ഭാവിയുമാണെന്ന് കോച്ച് ലൂയസിസ് എന്ററിക്വെ.ദേശീയ ടീമിനായി ഇറ്റലിക്കെതിരേ അരങ്ങേറ്റം നടത്തിയതിന് ശേഷമാണ് താരത്തെ കുറിച്ച് കോച്ച് പ്രതികരിച്ചത്. അരങ്ങേറ്റത്തോടെ സ്‌പെയിനായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം ഗവി കരസ്ഥമാക്കി. 17വയസ്സും 62 ദിവസവുമാണ് താരത്തിന്റെ പ്രായം.താരത്തെ ആദ്യ ഇലവനില്‍ തന്നെ കോച്ച് ഇറക്കിയിരുന്നു. ഗവിയുടെ ഫിസിക്കലും ടെക്‌നിക്കും മനോഹരമാണ് . പന്ത് താരത്തിന്റെ കാലില്‍ നിന്നും നഷ്ടപ്പെടുന്നില്ല.ഒരു പൂര്‍ണ്ണ കളിക്കാരനാണ് ഗവി. തന്റെ വീട്ടുമുറ്റത്ത് കളിക്കുന്ന രസത്തിലാണ് താരം ഗ്രൗണ്ടില്‍ കളിക്കുന്നതെന്നും കോച്ച് വ്യക്തമാക്കി. നേഷനസ് ലീഗിലെ അരങ്ങേറ്റ മല്‍സരത്തില്‍ ലോക ഫുട്‌ബോളില്‍ അപരാജിത വിജയകുതിപ്പ് നടത്തിയ ഇറ്റലിയെ പരാജയപ്പെടുത്തുന്നതില്‍ ഗവിയുടെ സാമിപ്യം നിര്‍ണ്ണായകമായിരുന്നു.




Tags: