റോബര്‍ട്ടോയ്ക്കും ഡെംബലെയ്ക്കും പിറകെ ഗവിയും അറോഹോയും ബാഴ്‌സയുടെ ഓഫര്‍ നിരസിച്ചു

ഡെംബലെ, സെര്‍ജി റോബര്‍ട്ടോ എന്നീ താരങ്ങളും ക്ലബ്ബുമായുള്ള കരാര്‍ പുതുക്കിയിട്ടില്ല.

Update: 2022-03-24 11:01 GMT


ക്യാംപ് നൗ: സ്പാനിഷ് ലീഗില്‍ വന്‍ തിരിച്ചുവരവ് നടത്തി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബാഴ്‌സലോണയ്ക്ക് വീണ്ടും പ്രതിസന്ധി. സൂപ്പര്‍ ഫോമില്‍ കളിക്കുന്ന ഗവി, അറോഹോ(ഉക്രെയ്ന്‍) എന്നിവര്‍ ക്ലബ്ബുമായുള്ള പുതിയ കരാറിലും ഒപ്പുവെച്ചില്ല. ഇരുവരെയും നിലനിര്‍ത്താന്‍ ക്ലബ്ബ് മൂന്ന് കരാര്‍ മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ താരങ്ങള്‍ കൂടുതല്‍ പ്രതിഫലം ആഗ്രഹിക്കുന്നതിനാലാണ് കരാറില്‍ ഒപ്പുവയ്ക്കാത്തത്. ഇരുതാരങ്ങള്‍ക്കും വേണ്ടി യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകള്‍ രംഗത്തുണ്ട്. ഡെംബലെ, സെര്‍ജി റോബര്‍ട്ടോ എന്നീ താരങ്ങളും ക്ലബ്ബുമായുള്ള കരാര്‍ പുതുക്കിയിട്ടില്ല.




Tags:    

Similar News