ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ലെക്കാസെറ്റയ്ക്ക് ഡബിള്‍; ആഴ്‌സണലിന് ജയം

ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ഒരു ഗോള്‍ നേടി.

Update: 2021-04-12 06:04 GMT


എമിറേറ്റ്‌സ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ വിജയതീരത്ത്. ഷെഫീല്‍ഡ് യുനൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് ആഴ്‌സണല്‍ ജയിച്ചത്. അലക്‌സാണ്ടര്‍ ലെക്കാസെറ്റ ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ഒരു ഗോള്‍ നേടി. കഴിഞ്ഞ നാല് മല്‍സരങ്ങള്‍ക്ക് ശേഷമുള്ള ആഴ്‌സണലിന്റെ ആദ്യ ജയമാണ്. ആഴ്‌സണല്‍ ലീഗില്‍ ഒമ്പതാം സ്ഥാനത്താണ്. എട്ടാം സ്ഥാനത്തുള്ള എവര്‍ട്ടണ്‍ ഇന്ന് ബ്രിങ്ടണെ നേരിടും.യൂറോപ്പാ ലീഗ് യോഗ്യതയ്ക്കായാണ് എവര്‍ട്ടണും ആഴ്‌സണലും തമ്മില്‍ പോര്. ലീഗില്‍ ടോട്ടന്‍ഹാം ഏഴാം സ്ഥാനത്തും ലിവര്‍പൂള്‍ ആറാം സ്ഥാനത്തുമാണ്.




Tags: