ഗബ്രിയേല്‍ ജീസസ് ലീഗ് കപ്പ് ക്വാര്‍ട്ടറില്‍ ആഴ്‌സണലിനായി ഇറങ്ങും

Update: 2025-12-22 15:57 GMT

എമിറേറ്റ്‌സ്: ആഴ്‌സണലിന്റെ ബ്രസീലിയന്‍ സൂപ്പര്‍ താരം ഗബ്രിയേല്‍ ജീസസ് നീണ്ട ഇടവേളയ്ക്ക് ശേഷം ക്ലബ്ബിനൊപ്പം തിരിച്ചെത്തുന്നു. ലീഗ് കപ്പ് ക്വാര്‍ട്ടറില്‍ ക്രിസ്റ്റല്‍ പാലസിനെതിരായാണ് ജീസസിന്റെ തിരിച്ചുവരവ്. പരിക്കിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി താരം വിശ്രമത്തിലായിരുന്നു. ചാംപ്യന്‍സ് ലീഗില്‍ ക്ലബ്ബ് ബ്രൂഗ്‌സിനെതിരേ രണ്ടാം പകുതിയില്‍ താരം പകരക്കാരനായി അരമണിക്കൂര്‍ ഇറങ്ങിയിരുന്നു. ലീഗ് കപ്പില്‍ താരം ആദ്യ ഇലവനില്‍ തന്നെ ടീമിനൊപ്പം ഇറങ്ങും.




Tags: