ഗബ്രിയേല്‍ ജീസുസ് ആഴ്‌സണലിലേക്ക്

159 മല്‍സരങ്ങളില്‍ നിന്നായി 58 ഗോളുകളും 32 അസിസ്റ്റും സിറ്റിയ്ക്കായി നേടിയിട്ടുണ്ട്.

Update: 2022-06-25 11:44 GMT

എമിറേറ്റ്‌സ്: മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബ്രസീലിയന്‍ താരമായ ഗബ്രിയേല്‍ ജീസുസ് പുതിയ സീസണില്‍ ആഴ്‌സണലിനായി കളിക്കും. 45 മില്ല്യണ്‍ യൂറോയാണ് ജീസുസിനായി ആഴ്‌സണല്‍ സിറ്റിക്ക് നല്‍കിയത്. എര്‍ലിങ് ഹാലന്റിനെ ഇത്തവണ ടീമിലെത്തിച്ചതോടെയാണ് ജീസുസ് സിറ്റി വിട്ടത്. 25കാരനായ ജീസുസ് ആഴ്‌സണലിന്റെ ഇത്തവണത്തെ ഫസ്റ്റ് ചോയിസ് സ്‌ട്രൈക്കറായിരുന്നു. താരത്തിനായി ചെല്‍സിയും ടോട്ടന്‍ഹാം രംഗത്ത് വന്നിരുന്നു. 2016ലാണ് 25കാരനായ ജീസുസ് സിറ്റിയിലെത്തുന്നത്. 159 മല്‍സരങ്ങളില്‍ നിന്നായി 58 ഗോളുകളും 32 അസിസ്റ്റും സിറ്റിയ്ക്കായി നേടിയിട്ടുണ്ട്. 2016 മുതല്‍ 19 വരെ ആഴ്‌സണല്‍ കോച്ച് അര്‍ട്ടേറ്റ സിറ്റിയുടെ സഹ പരിശീലകനായിരുന്നു. ഈ സമയം ജീസുസ് അര്‍ട്ടേറ്റയുമായി പ്രവര്‍ത്തിച്ചിരുന്നു.


Tags: