ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്ക് ജയം; പുതിയ സൈനിങുകളെ പ്രദര്‍ശിപ്പിച്ചു

പുതിയ താരങ്ങളൊന്നും ഇന്ന് പിഎസ്ജിയ്ക്കായി ഇറങ്ങിയിരുന്നില്ല.

Update: 2021-08-15 06:32 GMT


പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജിക്ക് തുടര്‍ച്ചയായ രണ്ടാം ജയം. സ്‌ട്രോസ്ബര്‍ഗിനെതിരേ 4-2ന്റെ ജയമാണ് പിഎസ്ജി നേടിയത്. ഇക്കാര്‍ഡി, എംബാപ്പെ, ഡ്രാക്‌സലര്‍, സരാബിയാ എന്നിവരാണ് പിഎസ്ജിക്കായി സ്‌കോര്‍ ചെയ്തത്. മല്‍സരത്തിന് മുന്നോടിയായി പുതിയ സൈനിങുകളായ ലയണല്‍ മെസ്സി, സെര്‍ജിയോ റാമോസ്, ജിയാന്‍ലൂജി ഡൊണരുമ്മ, ജോര്‍ജ്ജിനോ വിജനല്‍ഡം, അശ്‌റഫ് ഹക്കീമി എന്നിവരെ ആരാധകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. കാണികളാല്‍ നിറഞ്ഞ് കവിഞ്ഞ സ്റ്റേഡിയത്തിലാണ് താരങ്ങളെ അണിനിരത്തിയത്. വന്‍ സ്വീകരണമാണ് താരങ്ങള്‍ക്ക് നല്‍കിയത്. പുതിയ താരങ്ങളൊന്നും ഇന്ന് പിഎസ്ജിയ്ക്കായി ഇറങ്ങിയിരുന്നില്ല.




Tags:    

Similar News