ഫ്രഞ്ച് ലീഗ്; ഡി മരിയക്ക് ഡബിള്‍
മാര്സിലേയെ 3-1ന് തോല്‍പ്പിച്ച പിഎസ്ജി 77 പോയിന്റുമായി ലീഗില്‍ സമഗ്രാധിപത്യം തുടരുകയാണ്. ഡി മരിയയുടെ ഡബിളാണ് മല്‍സരത്തിലെ പ്രത്യേകത. എംബാപ്പെയും ഒരുഗോള്‍ നേടി.
പാരിസ്: ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയുടെ അപരാജിത വിജയക്കുതിപ്പ് തുടരുന്നു. മാര്സിലേയെ 3-1ന് തോല്‍പ്പിച്ച പിഎസ്ജി 77 പോയിന്റുമായി ലീഗില്‍ സമഗ്രാധിപത്യം തുടരുകയാണ്. ഡി മരിയയുടെ ഡബിളാണ് മല്‍സരത്തിലെ പ്രത്യേകത. എംബാപ്പെയും ഒരുഗോള്‍ നേടി. അര്‍ജന്റീനന്‍ താരം മരിയ 55, 66 മിനിറ്റുകളിലാണ് ഗോള്‍ നേടിയത്. 45ാം മിനിറ്റില്‍ എംബാപ്പെയാണ് പിഎസ്ജിയെ മുന്നിലെത്തിച്ചത്.
മാര്സിലേയുടെ ആശ്വാസഗോള്‍ മന്ഡാന്ഡേയുടെ വക 62ാം മിനിറ്റിലിയായിരുന്നു. ലീഗില്‍ രണ്ടാമതുള്ളത് 57 പോയിന്റുമായി ലിലേയാണ്. മറ്റ് മല്‍സരങ്ങളില്‍ ലയോണ്‍ 3-2ന് മൊണ്ട്പിലിയറിനെ തോല്പിച്ചപ്പോള് റെഇമസ് 1-0ന് നാനറ്റേസിനെ തോല്‍പ്പിച്ചു. ബോര്ഡെക്സ്റെനീസ് മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു. ജര്‍മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിക്ക് വീണ്ടും ഒന്നിലെത്തി. എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് മെയിന്‍സിനെ മ്യൂണിക്ക് തകര്‍ത്തത്. നിലവില്‍ ഡോര്‍ട്ട്മുണ്ടായിരുന്നു ഒന്നാമത്. ഹാമസ് റോഡ്രിഗസിന്റെ ഹാട്രിക്ക് മികവിലാണ് ബയേണ്‍ നേട്ടം. റൊഡ്രഗസിന്റെ ലീഗിലെ ആദ്യ ഹാട്രിക്കാണ്.