മെസ്സിയില്ലെങ്കിലും പിഎസ്ജി പവര്‍ഫുളാ; എട്ടില്‍ എട്ട് ജയം

പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും മെസ്സി പിഎസ്ജിക്കായി ഇറങ്ങിയിരുന്നില്ല.

Update: 2021-09-26 08:09 GMT


പാരിസ്: സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അഭാവം ഫ്രഞ്ച് ലീഗിലെ ഒരു മല്‍സരത്തിലും പിഎസ്ജിക്ക് നേരിട്ടിട്ടില്ല.വന്‍ താര നിരയുള്ള പിഎസ്ജി ലീഗിലെ എട്ടാം മല്‍സരത്തിലും വിജയകുതിപ്പ് തുടര്‍ന്നു. മോണ്ട്‌പെല്ലിയര്‍നെതിരേ രണ്ട് ഗോളുകള്‍ക്കാണ് ടീം ഇന്ന് ജയിച്ചത്.ഗുയെ, ഡ്രാക്‌സല്ലര്‍ എന്നിവരുടെ ഗോളിലാണ് പിഎസ്ജിയുടെ ജയം. ഡി മരിയ, നെയ്മര്‍ എന്നിവരാണ് ഗോളുകള്‍ക്ക് വഴിയൊരുക്കിയത്. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും മെസ്സി പിഎസ്ജിക്കായി ഇറങ്ങിയിരുന്നില്ല.


സ്പാനിഷ് ലീഗില്‍ റയല്‍മാഡ്രിഡിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് വിയ്യാറയല്‍.ബെന്‍സിമ ചില അവസരങ്ങള്‍ റയലിനായി സൃഷ്ടിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല.




Tags:    

Similar News