ലോകകപ്പ് യോഗ്യത; ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസം സിദാന്റെ മകന്‍ ലൂക്ക അള്‍ജീരിയന്‍ സ്‌ക്വാഡില്‍
മാഡ്രിഡ്: ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസം സിനദിന്‍ സിദാന്റെ മകനായ ലൂക്ക സിദാനെ 2026 ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കായുള്ള അള്‍ജീരിയന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി. ആദ്യമായാണ് ലൂക്കയ്ക്ക് ദേശീയ ടീമില്‍ ഇടം ലഭിക്കുന്നത്. നിലവില്‍ സ്‌പെയിനിലെ രണ്ടാം ഡിവിഷനില്‍ ഗ്രാനഡയ്ക്ക് വേണ്ടി കളിക്കുന്ന 27-കാരനായ ഈ ഗോള്‍കീപ്പര്‍ നേരത്തെ ഫ്രാന്‍സിനെ യുവതലങ്ങളില്‍ പ്രതിനിധീകരിച്ചിരുന്നു. കഴിഞ്ഞ മാസമാണ് ഔദ്യോഗികമായി താരം അള്‍ജീരിയയിലേക്ക് കൂറ് മാറിയത്. സിനദിന്‍ സിദാന്റെ വേരുകള്‍ അള്‍ജീരിയയിലെ വടക്കന്‍ നഗരമായ ബീജായിലാണ്.നിലവില്‍ യോഗ്യതാ ഗ്രൂപ്പില്‍ 19 പോയിന്റുമായി അള്‍ജീരിയ മികച്ച നിലയിലാണ്. സോമാലിയയ്ക്കോ ഉഗാണ്ടയ്ക്കോ എതിരെ ഒരു വിജയം നേടിയാല്‍ 2026 ലോകകപ്പിനുള്ള ടിക്കറ്റ് അവര്‍ക്ക് ഉറപ്പിക്കാം.