കൊളംബിയന്‍ ഇതിഹാസം ഫ്രെഡി റിന്‍കോണ്‍ അന്തരിച്ചു
കൊളംബിയ്ക്കായി 1990, 94, 98 ലോകകപ്പുകളില്‍ കളിച്ചിട്ടുണ്ട്.
ബൊഗോട്ടാ:കൊളംബിയന്‍ ഇതിഹാസ ഫുട്‌ബോള്‍ താരം ഫ്രെഡി റിന്‍കോണ്‍(55)അന്തരിച്ചു.രണ്ട് ദിവസം മുമ്പ് ഫ്രെഡി സഞ്ചരിച്ച കാര്‍ ബസ്സുമായി അപകടത്തില്‍പ്പെട്ടിരുന്നു.ഗുരുതരാവസ്ഥയിലായിരുന്ന മുന്‍ കൊളംബിയന്‍ ക്യാപ്റ്റന്‍ ഇന്ന് മരണപ്പെടുകയായിരുന്നു. 1990-2001 വരെയാണ് താരം കൊളംബിയക്കായി കളിച്ചത്. 84 മല്‍സരങ്ങളില്‍ നിന്നായി രാജ്യത്തിന് വേണ്ടി 17 ഗോള്‍ നേടിയിട്ടുണ്ട്. ക്ലബ്ബ് ഫുട്‌ബോളില്‍ 152 ഗോളും സ്വന്തമാക്കിയിട്ടുണ്ട്. യൂറോപ്പില്‍ റയല്‍ മാഡ്രിഡ്, നപ്പോളി, പാര്‍മ്മ എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ലാറ്റിന്‍ അമേരിക്കയിലെ വിവിധ ലീഗുകളിലും താരം മികവ് തെളിയിച്ചിട്ടുണ്ട്. കൊളംബിയ്ക്കായി 1990, 94, 98 ലോകകപ്പുകളില്‍ കളിച്ചിട്ടുണ്ട്.
