ലൂക്കാ ജോവിച്ച് റയല്‍ മാഡ്രിഡിലേക്ക്
ജര്‍മന്‍ ക്ലബ്ബ് ഫ്രാങ്ക്ഫര്‍ട്ടിന് വേണ്ടി കളിക്കുന്ന ജോവിച്ചിന്റെ കരാര്‍ ഈ വര്‍ഷം അവസാനിക്കാനിരിക്കെയാണ് ചുവടുമാറ്റം. 6.7 കോടി യൂറോയ്ക്ക് ലൂക്കായെ റയല്‍ സ്വന്തമാക്കിയതായി സ്കൈ ജര്‍മനി ചാനലാണ് വാര്‍ത്ത പുറത്ത് വിട്ടത്.
മാഡ്രിഡ്: സെര്‍ബിയയുടെ സ്റ്റാര്‍ സ്ട്രൈക്കര്‍ ലൂക്കാ ജോവിച്ച് സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുന്നു. ജര്‍മന്‍ ക്ലബ്ബ് ഫ്രാങ്ക്ഫര്‍ട്ടിന് വേണ്ടി കളിക്കുന്ന ജോവിച്ചിന്റെ കരാര്‍ ഈ വര്‍ഷം അവസാനിക്കാനിരിക്കെയാണ് ചുവടുമാറ്റം. 6.7 കോടി യൂറോയ്ക്ക് ലൂക്കായെ റയല്‍ സ്വന്തമാക്കിയതായി സ്കൈ ജര്‍മനി ചാനലാണ് വാര്‍ത്ത പുറത്ത് വിട്ടത്. 21 കാരനായ ലൂക്കായ്ക്കുവേണ്ടി ബാഴ്സലോണയും വലവിരിച്ചിരുന്നു. ബുണ്ടസ ലീഗില്‍ 17 ഗോളും യൂറോപ്പയില്‍ 10 ഗോളും നേടിയാണ് ലൂക്കാ സീസണ് അവസാനിപ്പിച്ചത്. 21 കാരനായ ലൂക്കാ ദേശീയ ടീമിനായി 13 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. നേരത്തെ റയല്‍ ചെല്‍സി താരം ഈഡന് ഹസാര്‍ഡിനെ സ്വന്തമാക്കിയിരുന്നു. അതിനിടെ നെയ്മര്‍ റയലിലേക്ക് വരുമെന്ന വാര്‍ത്തയില്‍ പിഎസ്ജിയും പ്രതികരിച്ചിട്ടില്ല. അടുത്ത സീസണിനായി വമ്പന്‍ താരങ്ങളെയാണ് റയല്‍ നോട്ടമിട്ടിരിക്കുന്നത്.