പാരിസ്: 2026 ഫിഫാ ലോകകപ്പിന് മുന്നോടിയായുള്ള അന്താരാഷ്ട്ര സൗഹൃദ മല്‍സരങ്ങളില്‍ ഫ്രാന്‍സ് ബ്രസീലുമായും കൊളംബിയയുമായും ഏറ്റുമുട്ടും. മാര്‍ച്ച് 23നും മാര്‍ച്ച് 31നുമാണ് മല്‍സരം. ജൂണ്‍ 11നാണ് ലോകകപ്പിന് തുടക്കമാവുന്നത്. കാനഡ, മെക്‌സിക്കോ, യുനൈറ്റ്ഡ് സ്‌റ്റേറ്റ്‌സ് എന്നിവടങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്. ശക്തരായ ഇരുടീമുമായുള്ള പോരാട്ടം ടീമിന് മുതല്‍ക്കൂട്ടാവുമെന്ന് കോച്ച് ദേഷാംസ് വ്യക്തമാക്കി.