ലോകകപ്പ് യോഗ്യത; ഫ്രാന്‍സിന് വീണ്ടും സമനില; ഡിപ്പേ മാജിക്കില്‍ ഹോളണ്ട്

Update: 2021-09-05 06:48 GMT


ആംസ്റ്റര്‍ഡാം: ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ ഫ്രാന്‍സിന് വീണ്ടും സമനില കുരുക്ക്. ഉക്രെയ്‌നിനോട് 1-1 സമനിലയാണ് ഫ്രാന്‍സ് വഴങ്ങിയത്. ഷപ്പറെന്‍ങ്കയാണ് 44ാം മിനിറ്റില്‍ ഉക്രെയ്‌നിനായി ഗോള്‍ നേടിയത്. 50ാം മിനിറ്റില്‍ ഫ്രാന്‍സ് മാര്‍ഷ്യലിലൂടെ സമനില പിടിച്ചു. കഴിഞ്ഞ മല്‍സരത്തിലും ഫ്രാന്‍സ് സമനില വഴങ്ങിയിരുന്നു.


മറ്റൊരു മല്‍സരത്തില്‍ ഹോളണ്ട് മൊണ്ടനെഗ്രോയെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചു. ബാഴ്‌സലോണ സൂപ്പര്‍ താരം മെഫിസ് ഡിപ്പേ രണ്ട് ഗോള്‍ നേടി. വിജനല്‍ഡാം, ഗക്ക്‌പ്പോ എന്നിവരും ഓറഞ്ച് പടയ്ക്കായി സ്‌കോര്‍ ചെയ്തു.




Tags: