ജമൈക്കന്‍ ഫുട്‌ബോള്‍ താരം ലുട്ടണ്‍ ഷെല്‍ട്ടണ്‍ അന്തരിച്ചു
35 ഗോളാണ് താരം ജമൈക്കയ്ക്ക് വേണ്ടി നേടിയത്.
പാരിസ്: ജമൈക്കയുടെ എക്കാലത്തേയും മികച്ച ഗോള്‍ സ്‌കോറര്‍ ലുട്ടണ്‍ ഷെല്‍ട്ടണ്‍ അന്തരിച്ചു. 35 കാരനായ ഷെല്‍ട്ടണ് നാഡികോശ സംബന്ധമായ അസുഖമായിരുന്നു. ഷെഫീല്‍ഡ് യുനൈറ്റഡിന്റെ താരമായ ഷെല്‍ട്ടണ്‍ 2018 ല്‍ ഫുട്‌ബോളില്‍ നിന്നും വിരമിച്ചിരുന്നു. 2006-07 കാലഘട്ടത്തിലാണ് താരം ഷെഫീല്‍ഡിനായി കളിച്ചത്. 35 ഗോളാണ് താരം ജമൈക്കയ്ക്ക് വേണ്ടി നേടിയത്.