17കാരിയെ പീഡിപ്പിച്ചു; മെക്‌സിക്കന്‍ അന്താരാഷ്ട്ര താരം ബ്രാവോ വിചാരണ നേരിടണം; അഞ്ചു വര്‍ഷം വരെ തടവ് ലഭിച്ചേക്കും
മെക്‌സിക്കന്‍ സിറ്റി: മെക്‌സിക്കയുടെ മുന്‍ ദേശീയ താരം ഒമര്‍ ബ്രാവോ 17കാരിയെ പീഡിപ്പിച്ച കേസില്‍ വിചാരണ നേരിടണം. കേസുമായി ബന്ധപ്പെട്ട 45കാരനായ ബ്രാവോയെ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു.താരം വിചാരണ നേരിടണമെന്ന് ജഡ്ജി വ്യക്തമാക്കി. അഞ്ചു മുതല്‍ 10 വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ബ്രാവോ ചെയ്‌തെന്നാണ് റിപോര്‍ട്ട്.
ബ്രാവോ തന്റെ കാമുകിയുടെ മകളെയാണ് പീഡിപ്പിച്ചത്. മെക്‌സിക്കോയില്‍ ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ തീവ്രത കൂടിയതാണെങ്കില്‍ വിചാരണയ്ക്ക് മുമ്പ് തന്നെ ആറ് മാസത്തോളം തടങ്കല്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. ബ്രാവോ ഇത്തരത്തില്‍ ശിക്ഷിക്കപ്പെടുമെന്നാണ് റിപോര്‍ട്ട്. മെക്‌സിക്കന്‍ ദേശീ ടീമിനായി 66 മല്‍സരങ്ങളില്‍ നിന്ന് 15 ഗോളുകള്‍ താരം നേടിയിട്ടുണ്ട്. 2006 ലോകകപ്പിലും 2004 ഒളിംപിക്‌സിലും താരം കളിച്ചിട്ടുണ്ട്.