മുന്‍ ക്രൊയേഷ്യന്‍ താരം ഫുട്‌ബോള്‍ താരം നികോള പൊക്രിവാച് വാഹനാപകടത്തില്‍ മരിച്ചു
സെഗ്രിബ്: മുന്‍ ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ താരം നികോള പൊക്രിവാച്ചിന് കാര്‍ അപകടത്തില്‍ ദാരുണാന്ത്യം. വെള്ളിയാഴ്ചയാണ് നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തില്‍ 39കാരനായ നികോള പൊക്രിവാച്ച് ഉള്‍പ്പെടെ രണ്ട് പേരാണ് മരിച്ചത്. പൊക്രിവാച്ചിന്റെ മരണം ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്ഥിരീകരിച്ചു. ക്രൊയേഷ്യന്‍ ക്ലബ്ബായ എന്‍കെ വോജ്‌നിക്കില്‍ നിന്നുള്ള മൂന്ന് കളിക്കാരാണ് പൊക്രിവാച്ചിനൊപ്പം കാറില്‍ ഉണ്ടായിരുന്നത്. രണ്ട് പേരുടെ നില ഗുരുതരമാണ്. 15 മത്സരങ്ങളാണ് ക്രൊയേഷ്യന്‍ ജെഴ്‌സിയില്‍ പൊക്രിവാച് കളിച്ചത്.
2008 മുതല്‍ 2010 വരെ ക്രൊയേഷ്യന്‍ ദേശീയ ടീമിന്റെ ഭാഗമായിരുന്നു മധ്യനിരതാരമായിരുന്ന പൊക്രിവാച്. ലീഗ് 1 ടീമായ എഎസ് മൊണാക്കോയ്ക്ക് വേണ്ടിയും ഓസ്‌ട്രേലിയന്‍ ക്ലബ്ബായ ആര്‍ബി സാല്‍സ്ബര്‍ഗിന് വേണ്ടിയും പൊക്രിവാച് കളിച്ചിട്ടുണ്ട്. പൊക്രിവാച്ചിന്റെ അകാലത്തിലെ വിയോഗം നല്‍കുന്ന വേദന വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ സാധിക്കില്ലെന്ന് ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പറഞ്ഞു.