സഹലുമായുള്ള കരാര്‍ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നു വര്‍ഷത്തേക്ക് നീട്ടി

കണ്ണൂര്‍ സ്വദേശിയായ 22 കാരനായ സഹല്‍ അബ്ദുള്‍ സമദ് 2017 ലാണ് കേരള ബ്ലാസ്‌റ്റേഴ്‌സില്‍ എത്തുന്നത്. കേരള ബ്ലാസറ്റേഴ്‌സ് റിസര്‍വ് ടീമിനു വേണ്ടി സെക്കന്‍ഡ് ഡിവിഷന്‍ ഐ-ലീഗ് ഫുട്‌ബോളില്‍ കാഴ്ച വെച്ച മികച്ച പ്രകടനാണ് സഹലിന് ബ്ലാസ്റ്റേഴ്‌സിന്റെ സീനിയര്‍ ടീമിലേക്കുള്ള വഴി തുറന്നത്.ഐഎസ് എല്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നിരാശപ്പെടുത്തിയെങ്കിലും സഹല്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്

Update: 2019-05-11 06:41 GMT

കൊച്ചി: അറ്റാക്കിംഗ് മിഡ് ഫീല്‍ഡര്‍ സഹല്‍ അബ്ദുള്‍ സമദിന്റെ കരാര്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് മൂന്നു വര്‍ഷത്തേയ്ക്കു കൂടി നിട്ടി.സഹലുമായുള്ള കരാര്‍ നീട്ടിയതായി ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു.കണ്ണൂര്‍ സ്വദേശിയായ 22 കാരനായ സഹല്‍ അബ്ദുള്‍ സമദ് 2017 ലാണ് കേരള ബ്ലാസ്‌റ്റേഴ്‌സില്‍ എത്തുന്നത്. കേരള ബ്ലാസറ്റേഴ്‌സ് റിസര്‍വ് ടീമിനു വേണ്ടി സെക്കന്‍ഡ് ഡിവിഷന്‍ ഐ-ലീഗ് ഫുട്‌ബോളില്‍ കാഴ്ച വെച്ച മികച്ച പ്രകടനാണ് സഹലിന് ബ്ലാസ്റ്റേഴ്‌സിന്റെ സീനിയര്‍ ടീമിലേക്കുള്ള വഴി തുറന്നത്.ഐഎസ് എല്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നിരാശപ്പെടുത്തിയെങ്കിലും സഹല്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.അണ്ടര്‍ 23 ദേശിയ ടീമില്‍ അംഗമായ സഹല്‍ ഖത്തറിനെതിരെ ദോഹയില്‍ നടന്ന സൗഹൃദമല്‍സരത്തില്‍ ബുട്ടണിഞ്ഞിരുന്നു.ഫുട്‌ബോള്‍ തന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണെന്നും കുട്ടിക്കാലം മുതലേ ഫുട്‌ബോളിനെ താന്‍ സ്‌നേഹിച്ചു തുടങ്ങിയതാണെന്നും സഹല്‍ പറഞ്ഞു.കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കാന്‍ കഴിയുന്നത് അഭിമാനമായിട്ടാണ് താന്‍ കാണുന്നതെന്നും സഹല്‍ കുട്ടിച്ചേര്‍ത്തു. ഫുട്‌ബോളില്‍ മികച്ച ഭാവിയുള്ള കളിക്കാരനാണ് സഹല്‍ എന്നും അദ്ദേഹത്തിന്റെ അര്‍പ്പണ മനോഭാവം കേരള ബ്ലാസ്‌റ്റേഴ്‌സിന് മുതല്‍ക്കൂട്ടാണെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.

Tags:    

Similar News