ഹുഡ്‌സണ്‍ ഒഡോയിയും എഡ്ഡി എന്‍കെതിയും ഘാനയ്ക്ക് വേണ്ടി കളിക്കും

ഘാനയില്‍ നിന്ന് കുടിയേറിയവരാണ് ഇരുതാരങ്ങളും.

Update: 2022-05-11 16:34 GMT

ലണ്ടന്‍: ഇംഗ്ലണ്ട് ദേശീയ താരങ്ങളായ ഹുഡ്‌സണ്‍ ഒഡോയി, എഡി എന്‍കെതി എന്നിവര്‍ ഖത്തര്‍ ലോകകപ്പില്‍ ഘാനയ്ക്ക് വേണ്ടി കളിക്കും. ദേശീയ ടീമില്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ചെല്‍സി താരമായ ഒഡോയിയും ആഴ്‌സണല്‍ താരമായ എന്‍കെതിയും രാജ്യം വിട്ട് ഘാനയ്ക്കായി കളിക്കാന്‍ തീരുമാനിച്ചത്. ഇരുവര്‍ക്കും ഘാന പൗരത്വമുണ്ട്. ഘാനയില്‍ നിന്ന് കുടിയേറിയവരാണ് ഇരുതാരങ്ങളും. ഫിഫയുടെ നിയമമനുസരിച്ച് 21 വയസ്സിനുള്ളില്‍ രാജ്യത്തിന് വേണ്ടി മൂന്നോ അതില്‍ കുറവോ മല്‍സരങ്ങള്‍ കളിച്ച താരങ്ങള്‍ക്ക് പൗരത്വമുള്ള മറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കാം.




Tags:    

Similar News