സൗദി വിട്ട് ബ്രസീലിയന്‍ സൂപ്പര്‍ താരം ഫിര്‍മിനോ ഖത്തറിലേക്ക്; അല്‍ സാദിനൊപ്പം കളിക്കും
റിയാദ്: ബ്രസലീയിന്‍ സൂപ്പര്‍ താരം റോബര്‍ട്ടോ ഫിര്‍മിനോ സൗദി പ്രോ ലീഗ് ക്ലബ്ബ് വിട്ടു. പുതിയ സീസണില്‍ താരം ഖത്തര്‍ ക്ലബ്ബ് അല്‍ സാദിനായി കളിക്കും. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. ലിവര്‍പൂളില്‍ നിന്നാണ് ഫിര്‍മിനോ സൗദിയില്‍ എത്തിയത്. സൗദിയില്‍ അല്‍ അഹ് ലി ക്ലബ്ബിനായാണ് താരം കളിച്ചിരുന്നത്. അല്‍ അഹ് ലിക്കായി ഏഷ്യന്‍ ചാംപ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കാന്‍ ഫിര്‍മിനോയ്ക്ക് സാധിച്ചിരുന്നു.