ഫിഫ ലോകകപ്പ് യോഗ്യത; അഫ്ഗാനെതിരെ ഇന്ത്യക്ക് സമനില പൂട്ട്

Update: 2024-03-22 00:12 GMT

റിയാദ്: ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഇന്ത്യക്ക് സമനില. ഇന്ന് നടന്ന എവേ മത്സരത്തില്‍ അഫ്ഗാനിസ്താനെ നേരിട്ട ഇന്ത്യ ഗോള്‍ രഹിത സമനില ആണ് വഴങ്ങിയത്. ഇരു ടീമുകള്‍ക്കും ഇന്ന് അധികം അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആയില്ല. മധ്യനിരയില്‍ ആയിരുന്നു ഇന്നത്തെ പോരാട്ടം. ആദ്യ പകുതിയില്‍ മന്‍വീര്‍ സിങ് ചില നല്ല പൊസിഷനില്‍ എത്തി എങ്കിലും കാര്യമുണ്ടായില്ല. രണ്ടാം പകുതിയില്‍ വിക്രം സിങിലൂടെ ഇന്ത്യ നല്ല നീക്കങ്ങള്‍ നടത്തിയിട്ടും കളി ഗോള്‍ രഹിതമായി തുടര്‍ന്നു.മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ നാല് പോയിന്റാണ് ഇന്ത്യക്ക് ഗ്രൂപ്പില്‍ ഉള്ളത്. ഇന്ത്യ ഇനി ഹോം ഗ്രൗണ്ടില്‍ വെച്ച് അഫ്ഗാനിസ്താനെ നേരിടും.




Tags:    

Similar News