ലോകകപ്പ്; ഡിപ്പേയ്ക്കും ലൂക്കാക്കുവിനും ആദ്യ മല്‍സരങ്ങള്‍ നഷ്ടമാവും

മാനെയെ സെനഗലിന് നഷ്ടമായ അതേ തിരിച്ചടിയാണ് ഇപ്പോള്‍ ടീമിനെന്നും കോച്ച് അറിയിച്ചു.

Update: 2022-11-20 14:31 GMT


ദോഹ: നെതര്‍ലന്റസ് താരം മെംഫിസ് ഡിപ്പേയ്ക്കും ബെല്‍ജിയം താരം റൊമേലു ലൂക്കാക്കുവിനും ലോകകപ്പിലെ ആദ്യ മല്‍സരങ്ങള്‍ നഷ്ടമാവും. പരിശീലനത്തിനിടെ പരിക്കേറ്റ ബാഴ്‌സ താരത്തിന് ആദ്യ മല്‍സരവും നഷ്ടമാവുമെന്ന കോച്ച് ലൂയിസ് വാന്‍ ഗല്‍ വ്യക്തമാക്കി. മാനെയെ സെനഗലിന് നഷ്ടമായ അതേ തിരിച്ചടിയാണ് ഇപ്പോള്‍ ടീമിനെന്നും കോച്ച് അറിയിച്ചു.


 അതിനിടെ ബെല്‍ജിയത്തിന്റെ സൂപ്പര്‍ താരം റൊമേലു ലൂക്കാക്കുവിനും ലോകകപ്പിലെ ആദ്യ രണ്ട് മല്‍സരങ്ങള്‍ നഷ്ടമാവും. താരവും പരിക്കിന്റെ പിടിയിലാണ്. ഇരുതാരങ്ങള്‍ക്ക്ും ഹാംസ്ട്രിങ് ഇഞ്ചുറിയാണ്.






Tags:    

Similar News