അബുദാബിയില്‍ അര്‍ജന്റീനന്‍ ഷോ; യുഎഇയെ തകര്‍ത്തു

Update: 2022-11-16 18:39 GMT


അബുദാബി: ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മല്‍സരത്തില്‍ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം. യുഎഇയ്‌ക്കെതിരേ അഞ്ച് ഗോളിന്റെ ജയമാണ് നീലപ്പട നേടിയത്. ഏയ്ഞ്ചല്‍ ഡി മരിയ(യുവന്റസ്) ഇരട്ട ഗോള്‍ നേടിയപ്പോള്‍ ജൂലിയാന്‍ അല്‍വാരസ്(മാഞ്ചസ്റ്റര്‍ സിറ്റി), ലയണല്‍ മെസ്സി, ജാക്വിലിന്‍ കുറെ (ഇന്റര്‍മിലാന്‍) എന്നിവരും സ്‌കോര്‍ ചെയ്തു. മെസ്സി ഒരു ഗോളിന് അസിസ്റ്റ് ഒരുക്കുകയും ചെയ്തു.





Tags: