പരിശീലനത്തിനിറങ്ങാതെ റൊണാള്‍ഡോ; സബ്‌സ്റ്റിറ്റിയൂട്ട് താരങ്ങള്‍ക്കൊപ്പം ഇറങ്ങിയില്ല

2008ന് ശേഷം ആദ്യമായാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ ആദ്യ ഇലവനില്‍ നിന്ന് പുറത്തായത്.

Update: 2022-12-08 11:54 GMT


ദോഹ: വീണ്ടും പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസിനെ ചൊടിപ്പിച്ച് പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ക്വാര്‍ട്ടര്‍ ഫൈനലിന് മുന്നോടിയായുള്ള പരിശീലനത്തിന് താരം ഇറങ്ങിയില്ല. സബ്സ്റ്റിറ്റിയൂട്ട് താരങ്ങള്‍ക്കൊപ്പം പരിശീലനം നടത്താനായിരുന്നു കോച്ച് സാന്റോസിന്റെ ഉത്തരവ്. എന്നാല്‍ ലോക ഫുട്‌ബോളര്‍ ഇത് വിസമ്മതിക്കുകയായിരുന്നു.സ്വിസിനെതിരേ ഇറക്കിയ ബെഞ്ച് ടീമിന് മാത്രമായുള്ള പരിശീലന സെഷനിലാണ് റൊണാള്‍ഡോ വിട്ടുനിന്നത്.


 നേരത്തെ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഒരു മല്‍സരത്തില്‍ രണ്ടാം പകുതിക്ക് ശേഷം റൊണാള്‍ഡോയെ സാന്റോസ് പിന്‍വലിച്ചിരുന്നു. ഇതില്‍ താരം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. റൊണാള്‍ഡോയുടെ ഈ നീക്കത്തിനെതിരേ സാന്റോസും രംഗത്ത് വന്നിരുന്നു. തുടര്‍ന്നുള്ള പ്രീക്വാര്‍ട്ടറിലാണ് ഇതിഹാസ താരത്തെ സാന്റോസ് ബെഞ്ചിലിരുത്തിയത്. രണ്ടാം പകുതിയിലാണ് മുന്‍ യുനൈറ്റഡ് താരത്തെ സാന്റോസ് പകരക്കാരനായി ഇറക്കിയത്. മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ 6-1ന്റെ ജയവും നേടി ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തിരുന്നു. 2008ന് ശേഷം ആദ്യമായാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ ആദ്യ ഇലവനില്‍ നിന്ന് പുറത്തായത്.




Tags:    

Similar News