ഏഷ്യന്‍ വീര്യം; ജര്‍മ്മനിക്കും ലോകകപ്പില്‍ അടിതെറ്റി

ഗുണ്‍ഡോങിലൂടെ 33ാം മിനിറ്റില്‍ ജര്‍മ്മനി ലീഡെടുത്തിരുന്നു.

Update: 2022-11-23 15:14 GMT


ദോഹ: ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും അട്ടിമറി. നാല് തവണ ലോകകപ്പ് ചാംപ്യന്‍മാരായ ജര്‍മ്മനിയെ ഏഷ്യന്‍ ശക്തികളായ ജപ്പാനാണ് 2-1ന് പരാജയപ്പെടുത്തിയത്. മരണഗ്രൂപ്പായ ഗ്രൂപ്പ് ഇയില്‍ നടന്ന പോരാട്ടത്തില്‍ ഗുണ്‍ഡോങിലൂടെ 33ാം മിനിറ്റില്‍ ജര്‍മ്മനി ലീഡെടുത്തിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ക്ലാസ്സിക്ക് തിരിച്ചുവരവ് നടത്തി ജപ്പാന്‍ രണ്ട് ഗോള്‍ സ്‌കോര്‍ ചെയ്യുകയായിരുന്നു. 75ാം മിനിറ്റില്‍ റിത്സുഡോണ്‍, 83ാം മിനിറ്റില്‍ തക്കുമാ അസാനോയുമാണ് ജപ്പാന് അട്ടിമറി ജയമൊരുക്കിയത്.

കഴിഞ്ഞ ലോകകപ്പിലും ജര്‍മ്മനി ആദ്യ മല്‍സരത്തില്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. അന്ന് മെക്‌സിക്കോ ആയിരുന്നു ജര്‍മ്മനിയെ വീഴത്തിയത്. പരിചയസമ്പന്നരും ക്ലാസ്സിക്ക് ഫോമിലും ഉള്ള താരങ്ങളാണ് ഏഷ്യന്‍ കരുത്തര്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞത്. പ്രതിരോധവും പ്രത്യാക്രമണവും കൊണ്ടാണ് ജപ്പാന്‍ ജര്‍മ്മനിയെ പിടിച്ചുകെട്ടിയത്. ജര്‍മ്മന്‍ പ്രതിരോധം തകരുന്നതിനിടെ ലഭിച്ച മികച്ച അവസരം ജപ്പാന്‍ ഫലപ്രദമായി ഉപയോഗിക്കുകയായിരുന്നു.




 




Tags:    

Similar News