മോശം പെരുമാറ്റം; അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ടീം സഹപരിശീലകനെ പുറത്താക്കി

പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്.

Update: 2022-07-02 18:32 GMT



മുംബൈ: ഇന്ത്യയുടെ അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ടീം സഹപരിശീലകന്‍ അലക്‌സ് ആംബ്രോസിനെ എഐഎഫ്എഫ് പുറത്താക്കി. ടീമംഗങ്ങള്‍ക്കെതിരേ മോശം പെരുമാറ്റം നടത്തിയതിനാണ് പരിശീലകനെ പുറത്താക്കിയത്. ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിന് മുമ്പായി യൂറോപ്പില്‍ പര്യടനം നടത്തുന്ന ടീമംഗങ്ങളാണ് പരിശീലകനെതിരേ പരാതി ഉന്നയിച്ചത്. തുടര്‍ന്നാണ് അലക്‌സിനെ പുറത്താക്കിയത്. പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്. 2017ല്‍ സമാനമായ രീതിയില്‍ ലോകകപ്പിന് മുന്നോടിയായി അണ്ടര്‍ 17 ടീമില്‍ മോശം പെരുമാറ്റം നടത്തിയതിന് കോച്ച് നിക്കോളായ് ആഡംസിനെ എഐഎഫ്എഫ് പുറത്താക്കിയിരുന്നു.




Tags:    

Similar News