ദോഹ: ഫിഫാ അണ്ടര്‍ 17 പുരുഷ ലോകകപ്പിന് നവംബര്‍ മൂന്നിന് തുടക്കമാവും. 2022 ലോകകപ്പിന് ആതിഥേയത്വം വഹിച്ച ഖത്തറിലാണ് ഇക്കുറി അണ്ടര്‍ 17 ലോകകപ്പ്. ആദ്യമായാണ് 48 ടീമുകള്‍ ലോകകപ്പിന് പങ്കെടുക്കുന്നത്. ഉദ്ഘാടന ദിവസം രണ്ട് മല്‍സരങ്ങളാണ് അരങ്ങേറുന്നത്. ദക്ഷിണാഫ്രിക്ക ബൊളീവിയയെയും കോസ്‌റ്റോറിക്ക യുഎഇയെയും നേരിടും. ഖലീഫാ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഫൈനല്‍ അരങ്ങേറുക. അല്‍ റയാനിലെ ആസ്‌പെയര്‍ സോണിലെ കോംപ്ലക്‌സുകളിലാണ് മറ്റ് മല്‍സരങ്ങള്‍ നടക്കുക. 48 ടീമുകളെ 12 ഗ്രൂപ്പുകളായി തരംതിരിച്ചിട്ടുണ്ട്. 104 മല്‍സരങ്ങളാണ് ആകെ ഉണ്ടാവുക.
ഗ്രൂപ്പ് ഘട്ടം നവംബര്‍ 11ന് അവസാനിക്കും. നോക്കൗട്ട് ഘട്ടം നവംബര്‍ 14മുതല്‍ തുടങ്ങും. എല്ലാ ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ നോക്കൗട്ടിലേക്ക് പ്രവേശിക്കും. കൂടാതെ എട്ട് മികച്ച മൂന്നാം സ്ഥാനക്കാരും നോക്കൗട്ടില്‍ പ്രവേശിക്കും.