ആശ്വാസം; ഇന്ത്യന്‍ ഫുട്‌ബോളിന്റെ വിലക്ക് പിന്‍വലിച്ച് ഫിഫ

Update: 2022-08-26 18:10 GMT


മുംബൈ: ഇന്ത്യന്‍ ഫുട്‌ബോളിന് ഫിഫ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു.ഫിഫ ആവശ്യപ്പെട്ട നടപടികള്‍ സുപ്രിംകോടതിയുടെ നേതൃത്വത്തില്‍ അംഗീകരിച്ചതോടെ ആണ് വിലക്ക് അല്‍പ്പം മുമ്പ് പിന്‍വലിച്ചത്. നാല് ദിവസം മുമ്പ് സുംപ്രികോടതി തീരുമാനങ്ങള്‍ അംഗീകരിച്ചിരുന്നു. തുടര്‍ന്ന് ഫെഡറേഷന്‍ ആക്ടിങ് ജനറല്‍ സെക്രട്ടറി സുനന്ദോ ധര്‍ വിലക്ക് പിന്‍വലിക്കാനാവശ്യപ്പെട്ട് ഫിഫയ്ക്ക് കത്തയിച്ചിരുന്നു. തുടര്‍ന്നാണ് വിലക്ക് നീങ്ങിയത്. വിലക്ക് മാറിയതോടെ ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടക്കും.


ഈ മാസം 15നായിരുന്നു ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെ ഫിഫ വിലക്കിയത്. ഫെഡറേഷന്‍ പ്രവര്‍ത്തനങ്ങളില്‍ പുറത്ത് നിന്നുള്ളവരുടെ ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് വിലക്ക് വന്നത്. വിലക്കിനെ തുടര്‍ന്ന് ഗോകുലം കേരളയ്ക്ക് (വനിത)എഎഫ്‌സി ക്ലബ്ബ് ചാംപ്യന്‍ഷിപ്പില്‍ കളിക്കാനായിരുന്നില്ല. കൂടാതെ ഇന്ത്യയുടെ സൗഹൃദ മല്‍സരങ്ങളും കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പ്രീസീസണ്‍ മല്‍സരങ്ങളും റദ്ദാക്കിയിരുന്നു.




Tags:    

Similar News