മാഡ്രിഡ്: ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങില്‍ സ്‌പെയിന്‍ ഒന്നാമത് തന്നെ തുടരുന്നു. അര്‍ജന്റീന, ഫ്രാന്‍സ്, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, നെതര്‍ലന്റസ്, ബ്രസീല്‍, ബെല്‍ജിയം എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ഫിഫാ അറബ് കപ്പ് നേട്ടത്തോടെ മൊറോക്കോ 11ാം സ്ഥാനത്തെത്തി. 0.54 പോയിന്റു കൂടി നേടിയാല്‍ മൊറോക്കോയ്ക്ക് 10ാം സ്ഥാനത്തേക്ക് കുതിക്കാം. നിലവില്‍ ആഫ്‌ക്കോണില്‍ മൊറോക്കോ മാറ്റുരയ്ക്കുന്നുണ്ട്. 1998 ശേഷം ആദ്യമായിട്ടാവും മൊറോക്കോ ടോപ് 10ല്‍ എത്തുക. അറബ് കപ്പ് ഫൈനലില്‍ റണ്ണേഴ്‌സ് അപ്പായ ജോര്‍ദ്ദാന്‍ 64ാം സ്ഥാനത്തെത്തി. വിയറ്റ്‌നാം(107), സിങ്കപൂര്‍ (148) എന്നിവരാണ് ഒരു സ്ഥാനം കയറി നില മെച്ചപ്പെടുത്തിയത്. 2025 അവസാനിക്കുമ്പോള്‍ കൊസോവോ 80ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഏഴ് വിജയങ്ങളും രണ്ട് സമനിലകളുമായി 19 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് കൊസോവോ റാങ്കിങില്‍ മുന്നേറ്റം നടത്തിയത്. കൊസോവോ ലോകകപ്പിന് യോഗ്യത നേടിയിരുന്നു. നോര്‍വെ 29ാം സ്ഥാനത്തെത്തി നേട്ടം കൊയ്തു.ഇന്ത്യ 142ാം സ്ഥാനത്താണ്. ആറ് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടാണ് ഇന്ത്യ 142ലേക്ക് വീണത്.