ഫിഫാ ഇന്റര്‍കോണ്ടിനന്റല്‍ കപ്പ്; ചരിത്രം രചിക്കാന്‍ പിഎസ്ജി ഇന്ന് ഫ്‌ളെമെംഗോയ്‌ക്കെതിരേ

Update: 2025-12-17 06:34 GMT

അല്‍ റയാന്‍: ഫിഫ ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഫൈനലില്‍ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി ഇന്ന് ബ്രസീലിയന്‍ ക്ലബ്ബ് ഫ്‌ളെമെംഗോയെ നേരിടും. ഖത്തറിലെ അല്‍ റയാനിലുള്ള അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലാണ് ആവേശകരമായ മല്‍സരം നടക്കുന്നത്. പ്രാദേശിക സമയം രാത്രി 8:00-ന് (ഇന്ത്യന്‍ സമയം രാത്രി 10:30-ന്) മല്‍സരം ആരംഭിക്കും. കഴിഞ്ഞ സീസണിലെ യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടം നേടിയാണ് പിഎസ്ജി ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ആദ്യമായി ഒരു ലോക കിരീടം ലക്ഷ്യമിട്ടാണ് ലൂയിസ് എന്റിക്വെയുടെ കീഴില്‍ പിഎസ്ജി ഇറങ്ങുന്നത്.

കോപ്പ ലിബര്‍ട്ടഡോറസ് ജേതാക്കളായ ഫ്‌ളെമെംഗോ, ക്ലബ്ബ് ലിയോണിനെയും പിരമിഡ്സ് എഫ്സിയെയും (2-0) തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയത്. സവിശേഷതകള്‍: പിഎസ്ജിയും ഫ്‌ളെമെംഗോയും തമ്മിലുള്ള ആദ്യ ഔദ്യോഗിക മല്‍സരമാണിത്. വിജയിക്കുന്ന ടീമിന് 5 മില്യണ്‍ ഡോളര്‍ സമ്മാനത്തുക ലഭിക്കും. 2024-ല്‍ നടന്ന ഉദ്ഘാടന ടൂര്‍ണമെന്റില്‍ റയല്‍ മാഡ്രിഡായിരുന്നു ജേതാക്കള്‍. ഇത്തവണ പിഎസ്ജി ചരിത്രം കുറിക്കുമോ അതോ ഫ്‌ളെമെംഗോ കിരീടം നേടുമോ എന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.






Tags: