ജെഴ്‌സി നമ്പര്‍ 10ന് ആദരം; മെസിക്കും നെയ്മറിനും മൊഡ്രിച്ചിനും ഒപ്പം ഷെഹീന്‍ അഫ്രീഡിയും

Update: 2025-05-29 11:46 GMT

ലാഹോര്‍: ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസി, ലൂക്കാ മൊഡ്രിച്ച്, നെയ്മര്‍ ജൂനിയര്‍ എന്നിവര്‍ക്കൊപ്പം പാക് ക്രിക്കറ്റ് താരം ഷെഹീന്‍ അഫ്രീഡിക്കും ഫിഫയുടെ ആദരം. 10ാം നമ്പര്‍ ജെഴ്‌സിയെ ആദരിക്കുന്നതിന്റെ ഭാഗമായ ചടങ്ങിലാണ് പാക് താരത്തിന്റെ ജെഴ്‌സിയും സ്ഥാനം പിടിച്ചത്. ഫിഫ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയത് പോസ്റ്റിലാണ് ഇതിഹാസ താരങ്ങള്‍ക്കൊപ്പം ഫാസ്റ്റ് ബൗളര്‍ ഷെഹീന്‍ അഫ്രീഡിയും സ്ഥാനം പിടിച്ചത്. ഫുട്‌ബോളിന് ലോക മുഴുവന്‍ പ്രചാരം നല്‍കുന്നതിന്റെ ഭാഗമായാണ് പാക് താരത്തിന്റെ ജെഴ്‌സിയും ചടങ്ങില്‍ ഉള്‍പ്പെടുത്തിയത്. ലോകകപ്പിന് മുന്നോടിയായി പാകിസ്താനെ പോലുള്ള ഏഷ്യന്‍ രാജ്യങ്ങളുടെ സാന്നിധ്യം കൂടി ഉള്‍പ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ് അഫ്രീഡിയുടെ ജെഴ്‌സിയും ഫിഫ ഉള്‍പ്പെടുത്തിയത്. 2024ല്‍ ഇംഗ്ലിഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അവരുടെ കിറ്റ് ലോഞ്ചിങ് ചടങ്ങില്‍ ഷെഹീന്‍ അഫ്രീഡിയുടെ ചിത്രവും പ്രദര്‍ശിപ്പിച്ചിരുന്നു.




Tags: