ഫിഫ ഇ ലോകകപ്പ്; മഔബ ചാംപ്യന്‍

ഫൈനലില്‍ സൗദി അറേബ്യയുടെ മൊസാദ് അല്‍ദസാരിയെ 3-2ന് തോല്‍പിച്ചാണ് ജേതാക്കള്‍ക്കുള്ള 2.5 ലക്ഷം ഡോളര്‍ മഔബ കരസ്ഥമാക്കിയത്.

Update: 2019-08-05 12:12 GMT

ലണ്ടന്‍: 15ാമത് ഫിഫ ഇ ലോകകപ്പ് ഫുട്‌ബോള്‍ കിരീടം ജര്‍മനിയുടെ മുഹമ്മദ് ഹാര്‍ക്കൂസ് മഓബ നേടി. ഫൈനലില്‍ സൗദി അറേബ്യയുടെ മൊസാദ് അല്‍ദസാരിയെ 3-2ന് തോല്‍പിച്ചാണ് ജേതാക്കള്‍ക്കുള്ള 2.5 ലക്ഷം ഡോളര്‍ മഔബ കരസ്ഥമാക്കിയത്. രണ്ടാംസ്ഥാനക്കാരന് ഒരുലക്ഷം ഡോളര്‍ ലഭിച്ചു. 2004 ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലാണ് ഫിഫ ഇന്ററാക്ടീവ് ലോകകപ്പ് (എഫ്‌ഐഡബ്ല്യൂസി) എന്ന പേരില്‍ ആദ്യ ഇ ലോകകപ്പ് നടന്നത്.

2013 വരെ 25 ദശലക്ഷത്തിലധികം കളിക്കാര്‍ സൈന്‍ അപ്പ് ചെയ്തത് റെക്കോര്‍ഡായിരുന്നു. വന്‍ സ്വീകാര്യത ലഭിച്ചതോടെയാണ് 2018ല്‍ ഫിഫ ഇ ലോകകപ്പ് (എഫ്ഡബ്ല്യൂസി) എന്ന പേരിലേക്ക് മാറ്റിയത്. ഓരോ താരങ്ങളും വ്യത്യസ്തക്ലബ്ബുകളെ പ്രതിനിധീകരിച്ചാണ് മല്‍സരിച്ചത്. ക്ലബ്ബില്ലാത്തവരുമുണ്ട്. ഫിഫയും അതിന്റെ ഇപ്പോഴത്തെ പങ്കാളിയായ ഇഎ സ്പോര്‍ട്സും ചേര്‍ന്നാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. കഴിഞ്ഞ 2 മുതല്‍ 4 വരെയാണ് മല്‍സരം നടന്നത്. 32 മല്‍സരാര്‍ഥികളാണ് മേളയില്‍ പങ്കെടുത്തത്. 

Tags:    

Similar News