ഫിഫ അറബ് കപ്പിന് തിങ്കളാഴ്ച കിക്കോഫ്

Update: 2025-11-30 14:48 GMT

റിയാദ്: പതിനൊന്നാമത് ഫിഫ അറബ് കപ്പിന് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ തിങ്കളാഴ്ച തുടക്കമാവും. ഉദ്ഘാടന ദിവസം രണ്ട് മല്‍സരങ്ങളാണുള്ളത്. ആദ്യമാച്ചില്‍ ടുണീഷ്യ സിറിയയെ നേരിടും. രണ്ടാം മല്‍സരത്തില്‍ ഖത്തര്‍ ഫലസ്തീനുമായി ഏറ്റുമുട്ടും. 2022 ഖത്തത്തര്‍ ലോക കപ്പില്‍ അര്‍ജന്റീനയും ഫ്രാന്‍സും തമ്മില്‍ നടന്ന കലാശപോരിന് വേദിയായ ലുസെയില്‍ സ്റ്റേഡിയത്തിലാണ് അറബ് കപ്പിന്റെയും ഫൈനല്‍. അറബ് കപ്പ് മല്‍സരങ്ങള്‍ നടക്കുന്ന ആറ് വേദികളും ലോക കപ്പ് സമയത്ത് പരിശീലന മാച്ചുകളും മല്‍സരങ്ങളും നടന്ന സ്റ്റേഡിയങ്ങള്‍ തന്നെയാണ്. 16 ടീമുകളാണ് അറബ് കപ്പില്‍ മാറ്റുരക്കുന്നത്. നാലു ഗ്രൂപ്പുകളിലായി ആകെ 32 മല്‍സരങ്ങളായിരക്കും ഉണ്ടായിരിക്കുക. ഡിസംബര്‍ ഒമ്പത് വരെയാണ് ഗ്രൂപ്പ് പോരാട്ടങ്ങള്‍. തുടര്‍ന്ന് വരുന്ന നോക്കൗേട്ട് മല്‍സരങ്ങള്‍ ഡിസംബര്‍ പതിനൊന്നിനായിരിക്കും തുടങ്ങുക.



അറബ് കപ്പില്‍ പങ്കെടുക്കുന്ന ടീമുകള്‍, ഗ്രൂപ്പ് തുടങ്ങിയ വിവരങ്ങള്‍.



ഗ്രൂപ്പ് എ-ഖത്തര്‍, ടുണീഷ്യ, സിറിയ, പലസ്തീന്‍



ഗ്രൂപ്പ് ബി-മൊറോക്കോ, സൗദി അറേബ്യ, ഒമാന്‍, കൊമോറോസ്



ഗ്രൂപ്പ് സി-ഈജിപ്ത്, ജോര്‍ദാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), കുവൈറ്റ്



ഗ്രൂപ്പ് ഡി-അള്‍ജീരിയ, ഇറാഖ്, ബഹറിന്‍, സുഡാന്‍




Tags: