ഖത്തര്‍ ലോകകപ്പ് മല്‍സരങ്ങള്‍ നിയന്ത്രിക്കാന്‍ വനിതാ റഫറിമാര്‍

ആന്റണി ടെയ്‌ലര്‍ , മൈക്കല്‍ ഒലിവര്‍ എന്നിവരും റഫറി പാനലില്‍ ഇടം നേടിയിട്ടുണ്ട്.

Update: 2022-05-19 15:59 GMT




റിയാദ്: ഈ വര്‍ഷം ഖത്തറില്‍ നടക്കുന്ന ലോകകപ്പ് മല്‍സരങ്ങള്‍ നിയന്ത്രിക്കാന്‍ വനിതാ റഫറിമാരും. ചരിത്രത്തില്‍ ആദ്യമായാണ് ലോകകപ്പ് നിയന്ത്രിക്കാന്‍ വനിതാ റഫറിമാര്‍ ഒരുങ്ങുന്നത്. ഇവര്‍ക്ക് അസിസ്റ്റന്റ് റഫറിമാരായി വരുന്നതും വനിതകളാണ്. ഫ്രാന്‍സിന്റെ സ്റ്റാഫാനി ഫ്രാപാര്‍ട്ട്, റവാന്‍ഡയുടെ സലീമാ മുഖന്‍ങാ, ജപ്പാന്റെ യോഷിമി യമഷിതാ എന്നിവരെയാണ് ഫിഫ റഫറി പാനലിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ നിയന്ത്രിക്കുന്ന ആന്റണി ടെയ്‌ലര്‍ , മൈക്കല്‍ ഒലിവര്‍ എന്നിവരും റഫറി പാനലില്‍ ഇടം നേടിയിട്ടുണ്ട്.




Tags: