റിയാദ്: സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ അല്‍-ഹിലാല്‍ വിട്ടു. ബ്രസീലിയന്‍ ക്ലബ്ബ് സാന്റോസുമായി കരാറിലെത്തി. നെയ്മറുമായുള്ള കരാര്‍ അല്‍ ഹിലാല്‍ റദ്ദാക്കി. 2023ല്‍ 220 മില്യണ്‍ ഡോളറിന് രണ്ട് വര്‍ഷ കരാറില്‍ പി എസ് ജിയില്‍ നിന്ന് അല്‍ ഹിലാലിലെത്തിയ നെയ്മര്‍ക്ക് പരിക്കുമൂലം ടീമിനായി വളരെ കുറച്ചു മത്സരങ്ങളില്‍ മാത്രമാണ് ഇതുവരെ കളിക്കാനായത്. കഴിഞ്ഞ 18 മാസത്തിനിടെ അല്‍ഹിലാലിലിനായി ഏഴ് മത്സരങ്ങളില്‍ മാത്രമാണ് നെയ്മര്‍ കളിച്ചത്. ഇതില്‍ ഒരു ഗോളും മൂന്ന് അസിസ്റ്റുകളും മാത്രമാണ് ബ്രസീല്‍ സൂപ്പര്‍ താരത്തിന് നേടാനായത്.
സാന്റോസിലാണ് നെയ്മര്‍ തന്റെ ഫുട്ബോള്‍ കരിയര്‍ ആരംഭിച്ചത്. നെയ്മറിന്റെ ബാല്യകാല ക്ലബ്ബാണ് സാന്റോസ്. നെയ്മര്‍ സന്റോസിനായി 225 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 136 ഗോളുകളും നേടിയിട്ടുണ്ട്. കോപ്പ ലിബര്‍ട്ടഡോറസ്, കോപ്പ ഡോ ബ്രസീല്‍, കാമ്പിയോനാറ്റോ പോളിസ്റ്റ് കിരീടങ്ങള്‍ സാന്റോസിനായി നേടാന്‍ കഴിഞ്ഞിട്ടുണ്ട്. അക്കാദമി മുതല്‍ പത്തുവര്‍ഷം സാന്റോസിലായിരുന്നു നെയ്മര്‍. പിന്നീട് ബാഴ്‌സലോണ, പിഎസ്ജി ടീമുകള്‍ക്കായും മുപ്പത്തിരണ്ടുകാരന്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. 2026 ഫിഫ ലോകകപ്പ് ആയിരിക്കും തന്റെ അവസാനത്തെ ലോകകപ്പ് എന്ന് താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
