ഞെട്ടലോടെ ആരാധകര്‍; മുഹമ്മദ് അസ്ഹറും ഐമനും ഉള്‍പ്പെടെ നാല് പേര്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ടു

Update: 2026-01-25 07:17 GMT

കൊച്ചി: ഐ എസ് എല്‍ മല്‍സരങ്ങള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കൂടുതല്‍ താരങ്ങള്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് വിടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 താരങ്ങളാണ് ക്ലബ്ബ് വിട്ടത്. വിദേശ താരങ്ങളായ കോള്‍ഡോ ഒബീറ്റ, ദുസാന്‍ ലഗേറ്റര്‍ മലയാളി താരങ്ങളായ മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് ഐമന്‍ എന്നിവരാണ് ക്ലബ്ബിനോട് വിട പറഞ്ഞത്.

കേരളാ ബ്ലാസ്റ്റേഴ്സ് അക്കാദമിയുടെ വളര്‍ന്ന് വന്ന താരങ്ങളാണ് മുഹമ്മദ് അസറും ഐമനും. ''വളരെ വേദനയോടെയാണ് ഞങ്ങള്‍ ഈ തീരുമാനം എടുത്തത്. ഞങ്ങളെ വളര്‍ത്തിയത് ബ്ലാസ്റ്റേഴ്സാണ്. ചെറുപ്പം മുതലേയുള്ള ഞങ്ങളുടെ ആഗ്രഹമാണ് കലൂരില്‍ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മുന്നില്‍ കളിക്കണം എന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. ക്ലബ്ബിനോട് ഞങ്ങളുടെ കടപ്പാട് എപ്പോഴുമുണ്ടാകും'' എന്ന് അസ്ഹറും ഐമനും പറഞ്ഞു.

ഫുട്‌ബോളില്‍ പുതിയ അവസരങ്ങള്‍ വരുമ്പോള്‍ അത് ഫലപ്രദമായി ഉപയോഗിക്കണം. ഈ തീരുമാനത്തിന് ബ്ലാസ്റ്റേഴ്സ് പിന്തുണ നല്‍കി. ഇനിയും ആരാധകരുടെ പിന്തുണ വേണമെന്നും എല്ലാവര്‍ക്കും നന്ദി പറയുന്നതായി ഇരുവരും പറഞ്ഞു. മുഹമ്മദ് അസ്ഹറും ഐമനും സ്‌പോര്‍ട്ടിങ് ക്ലബ്ബ് ഡല്‍ഹിയിലേക്ക് പോകുമെന്നാണ് റിപോര്‍ട്ടുകള്‍.




Tags: