ആരാധകര്‍ ഞെട്ടലില്‍; ബാഴ്‌സ സൂപ്പര്‍ താരം ഇനിഗോ മാര്‍ട്ടിനെസ് അല്‍ നസറില്‍
റിയാദ്: സ്പാനിഷ് ഭീമന്‍മാരായ ബാഴ്‌സലോണയുടെ മിന്നും താരം ഇനിഗോ മാര്‍ട്ടിനെസ് സൗദിയിലേക്ക്. 34 കാരനായ ബാഴ്‌സാ മിഡ്ഫീല്‍ഡര്‍ അല്‍ നസറിലേക്കാണ് ചേക്കേറുന്നത്. ഫ്രീ ഏജന്റനായാണ് താരം അല്‍ നസറിലെത്തുക. ബാഴ്‌സയിലെ സാമ്പത്തിക പ്രതിസന്ധിയാണ് താരത്തെ ഒഴിവാക്കിയതിന് പിന്നില്‍. കൂടാതെ വര്‍ഷം ബാഴ്‌സയ്‌ക്കൊപ്പം 50 മല്‍സരങ്ങള്‍ കളിക്കാനുള്ള ശാരീരിക ക്ഷമത ഇനിഗോയ്ക്കില്ലെന്നാണ് റിപോര്‍ട്ട്. സ്പാനിഷ് ലീഗ് ജേതാക്കളായ ബാഴ്‌സയ്‌ക്കൊപ്പം മികച്ച പ്രകടനമാണ് ഇനിഗോ കഴിഞ്ഞ രണ്ട് സീസണിലും നടത്തിയത്. സ്‌പെയിന്‍ ദേശീയ ടീം താരമായ ഇനിഗോ 21 മല്‍സരങ്ങളില്‍ രാജ്യത്തിനായി കളിച്ചിട്ടുണ്ട്. 2023ലാണ് ബാഴ്‌സയിലെത്തുന്നത്. അത്‌ലറ്റിക്കോ ബില്‍ബാവോ, റയല്‍ സോസിഡാഡ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.